സാംസ്കാരികം
ഞങ്ങളുടെ വിദ്യാലയത്തിന്റെ സമീപത്തുള്ള പ്രധാന ക്ഷേത്രങ്ങള്‍ ആണ് കുട്ടന്‍കുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രം, പൂങ്കുന്നം ശിവക്ഷേത്രം, തൃശ്ശൂര്‍ നഗരത്തിനോട് ചേര്‍ന്നു കിടക്കുന്ന തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം. ഇവയില്‍ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കുട്ടന്‍കുളങ്ങര ക്ഷേത്രം. ഈ പ്രദേശവും, ക്ഷേത്രവും പടിഞ്ഞാറ്റേടത്ത് മനവകയായിരുന്നു.
ഏകദേശം 600 വര്ത്തിനുമേല് പഴക്കമുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. ടിപ്പുവിന്റെ പടയോട്ടകാലത്ത് മറ്റു നിരവധി ക്ഷേത്രങ്ങള്‍ക്ക് വന്ന ദുര്‍വിധി ഈ ക്ഷേത്രത്തേയും പിടികൂടി. ക്ഷേത്രം നാശോന്മകമായി തീര്‍ന്നു. അങ്ങനെ ക്ഷേത്ര പരിസരം ദാരിദ്രവും കഷ്ടതയും കൊണ്ടു നിറഞ്ഞു. ഈ കഷ്ടതകള്‍ പടിഞ്ഞാറ്റേടത്ത് മനയേയും ബാധിച്ചതും കുട്ടികളില്ലാത്ത ദുഃഖവും മനയ്ക്കല്‍ അഷ്ടമംഗല്ല്യ പ്രശ്നം വെക്കുന്നിതന് കാരണമായി. മനയുടെ വടക്കുകിഴക്കു ഭാഗത്ത് പണ്ട് മനവക ഒരു വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇപ്പോഴത് നശിച്ചു കിടക്കുകയാണെന്നും ആ ക്ഷേത്രം പുനരുദ്ധരിച്ചാല്‍ മാത്രമേ മനയ്ക്കല്‍ പുത്രലഭ്ദി ഉണ്ടാകു എന്നായിരുന്നു തെളിഞ്ഞു വന്നത്. അധികം താമസമുണ്ടായില്ല. അന്വേഷണത്തിനിടയില്‍ പൂങ്കുന്നത്ത് മൊട്ടകുന്നായി കിടക്കുന്ന പ്രദേശവും ,കുളവും, കിണറും ശ്രദ്ധയില്‍പ്പെട്ടു. ക്ഷേത്രത്തിന്റെ അവശിഷ്ടവും കണ്ടെത്തി. ഈ പ്രദേശവും ക്ഷേത്രവും പടിഞ്ഞാറ്റേടത്ത് മനവക ആയിരുന്നുവെന്ന് അന്വേഷണത്തില്‍ അറിഞ്ഞു. കുളം വൃത്തിയാക്കിയെടുക്കുന്ന കാര്യത്തിനിടക്ക് അതിമനോഹരമായ ഒരു വിഷ്ണു വിഗ്രഹം കണ്ടുകിട്ടി. ചെറിയൊരു ക്ഷേത്രം പണിതു ശുഭമുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠ നടത്തി. നിത്യാനിദാനങ്ങള് തുടങ്ങുകയും ചെയ്തു. നാടിന് ഉണര്‍വുമായി. മനയ്ക്കല്‍ ഉണ്ണിയുണ്ടായി. സര്‍വ്വൈശ്വര്യവും കളിയാടി. അന്നു മുതല്‍ മനവക പൂജയും ആണ്ടിലൊരിക്കല്‍ ഉത്സവവും മുടങ്ങാതെ നടന്നു തുടങ്ങി.
കാലത്തില്‍ വന്ന മാറ്റങ്ങളില്‍ മാറിവന്ന ഭൂപരിഷ്കരണ നിയമം പടിഞ്ഞാറ്റേടത്ത് മനയെ തളര്‍ത്തി. കൂടാതെ ചേറംപറ്റ മനയ്ക്കലെ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മരണം ക്ഷേത്രത്തെ നാഥനില്ലാതാക്കി.
ഈ പ്രദേശത്തെ ജനങ്ങളുടെ അന്നമാര്ഗ്ഗമായിരുന്നു സീതാറാം മില്‍ 1959 – ല്‍ അഗ്നിക്കിരയാക്കിയതോടുകൂടി അമ്പലപരിസരം ദുരിതങ്ങളുടെ കൂത്തരങ്ങായി.
ഒടുവില്‍ 1970-ല്‍ പ്രായഭേദവ്യത്യാസമില്ലാതെ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് എട്ടുദിവസത്തെ ഉത്സവം പുനരാരംഭിക്കാനും, പള്ളിവേട്ട മൂന്നാനയോടുകൂടി പൂങ്കുന്നം ശിവക്ഷേത്ര മൈതാനിയില്‍ നിന്ന് പുറപ്പെടാനും, തീരുമാനി്ചു. അത് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.
പിന്നെ സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരമ്പലമാണ് പുഷ്പഗിരി ശ്രീരാമസ്വാമി ക്ഷേത്രം. ആദ്യകാലത്ത് ഈ അമ്പലം ഇരിക്കുന്ന സ്ഥലവും ചുറ്റുവട്ടവും ഒരു കാടായിരുന്നു. ഉയര്‍ന്നിരിക്കുന്ന ഈ കാടിന്റേയും സ്ഥലങ്ങളുടെയും ഉത്തരവാദിത്വം കൊച്ചി രാജവശംത്തിലെ ലക്ഷ്മീഭായി തമ്പുരാട്ടിക്കായിരുന്നു. ശ്രീരാമചന്ദ അയ്യര്‍ ആണ് ഈ അമ്പലത്തിന്റേയും ബ്രാഹ്മണ അഗ്രഹാരത്തിന്റേയും സ്ഥാപകന്‍. ആ കഥ ഇങ്ങനെയാണ്.
ശ്രീരാമചന്ദ അയ്യര്‍ ദിവസവും വടക്കുന്നാഥനില്‍ തൊഴുമായിരുന്നു. അയാളുടെ ഇഷ്ടദൈവം ശ്രീരാമനായിരുന്നു. അയാള്‍ ദിവസവും ആലോചിക്കും ശ്രീരാമനെ മുഖ്യപ്രതിഷ്ഠയാക്കി ഒരംബലം പണിയണമെന്ന്. ഒരു ദിവസം അയാള്‍ ഈ കാടുകാണാനിടയായി. ജനവാസമില്ലാത്ത ഒരു സ്ഥലമായിരുന്നു അത്. അയാള്‍ പിന്നീട് ലക്ഷ്മീഭായി തമ്പുരാട്ടിയില്‍ നിന്ന് സ്ഥലം വിലക്കുവാങ്ങി. പിറ്റേ ദിവസം തന്നെ അദ്ദേഹം പണിക്കാരേയും കൂട്ടി കാടുവെട്ടിതെളിച്ചു. കാടുവെട്ടിതെളിച്ച ആ ഭാഗത്ത് ഒരു പുരാതന ക്ഷേത്ര അവശിഷ്ടം കണ്ടു. ആ ക്ഷേത്രം ഒരു ശിവക്ഷേത്രമാണെന്ന് മനസ്സിലാക്കുകയും ആ ക്ഷേത്രം പുതുക്കി പണിയുകയും ചെയ്തു. പക്ഷേ ശ്രീരാമനെ മുഖ്യപ്രതിഷ്ഠയാക്കി അതിനടുത്തു തന്നെ വേറൊരു ക്ഷേത്രവും പണിതു. ഈ പ്രതിഷ്ഠയെ കൂടാതെ ലക്ഷ്മണന്, ഗണപതി, നവഗ്രഹങ്ങള്‍, ശാസ്താവ്, നാഗങ്ങള്‍, കൃഷ്ണന്, പാര്‍വ്വതി, നന്ദീകേശന്‍, ഹനുമാന് എന്നീ ഉപദൈവങ്ങളും ഉണ്ട്. സീതാസമേതനായ രാമനെ ഒരൊറ്റ അഞ്ജനസിലയിലാണ് കൊത്തിവച്ചിരിക്കുന്നത്. അങ്ങനെ ശ്രീരാമചന്ദ്ര അയ്യര്‍ ഈ ക്ഷേത്രത്തിലെ ദേവീ, ദേവന്മാരെ പൂജിക്കാന്‍ തന്ത്രിമാരെ നിയോഗിച്ചു.
ഇവിത്തെ ഉത്സവ രണ്ടു സംസ്കാരങ്ങള്‍ ഒത്തു ചേര്‍ന്നതാണ്. തൃശ്ശൂരിന്റെ തനിമയിലുള്ള ആനയെഴുന്നള്ളിപ്പും, തമിഴ്നാട് ശൈലിയിലുള്ള രഥോല്‍സവവും ഈ ഉത്സവത്തില്‍ ഒത്തു ചേരുന്നു. പതിനൊന്നു ദിവസത്തെ ഉത്വമുണ്ട്. 11-ാം ദിവസം ആറോട്ടോടുകൂടി ഇത് അവസാനിക്കുന്നു. ആദ്യത്തെ ഒന്നു മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ 1-ാം തേരുകളും(ഹനുമാന്, അന്നപ്പക്ഷി, ശ്രീരാമനും സീതയും) പത്താം ദിവസം ശ്രീരാമന്റെയും, സീതയുടെയുംതിടമ്പ് അടങ്ങിയ വലിയ തേരും, ഗ്രാമത്തില്‍ മൊത്തമായും സഞ്ചരിക്കും. പതിനൊന്നാം ദിവസം വിഗ്രഹം എഴുന്നള്ളിച്ച് അടുത്തുള്ള തീര്ത്ഥകുള്ത്തില് ആറോട്ടോടുകൂടി ഉത്സവം അവസാനിക്കുന്നു. അതിനുശേഷം അന്നുരാത്രി സീതാകല്ല്യാണം എന്ന വര്‍ണ്ണശളമായ ചടങ്ങ്. ഈ ചടങ്ങില്‍ ശരിക്ക് കല്ല്യാണ നിശ്ചയം മുതല്‍ കല്ല്യാണം വരെ നമുക്ക് നേരില്‍ കാണാം. രാമന്റേയും സീതയുടെയും വീട്ടുകീരീയി വരുന്ന ആളുകള്‍ നിശ്ചയതാംബൂലം അങ്ങോട്ടുമിങ്ങോട്ടും മാറുന്നതും പിന്നെ കല്ല്യാണ സമയത്ത് ദൃഷ്ടി ഉഴിയുന്നതും താലികെട്ടുന്നതും നടക്കും. ഇതോടെ ഇവിടുത്തെ എല്ലാ ചടങ്ങുകളും സമാപിക്കുന്നു.
വിദ്യാലയത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് പൂങ്കുന്നം ശിവക്ഷേത്രം. ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവായി മുളച്ചുവന്നതാണ്. പിന്നീട് ശിവന് ഈ സ്ഥലം അനുയോജ്യമല്ലാതെ വന്നപ്പോള്‍ ഭൂതഗണങ്ങളിലെ ഒരാളായ സിംഹോദരനോടു പറഞ്ഞു എനിക്ക് ഇവിടെ കുടിക്കൊള്ളുവാന് പറ്റുയില്ല. അതിനാല്‍ നീ വേറൊരു സ്ഥലം നോക്കി വരണം എന്നാല്‍ സിംഹോദരന് ഇപ്പോള്‍ വടക്കുനാഥന്സ്ഥിതി ചെയ്യുന്ന ഭാഗത്ത് പോയി ഇരുന്നു. സിംഹോദരനെ അന്വേഷിച്ച് ശിവന് ഇറങ്ങി. സിംഹോദരന് ഇരിക്കുന്ന സ്ഥലത്ത് ശിവന് എത്തിപ്പെടുകയും, തിരിച്ചുവരാത്തതിനാല്‍ സിംഹോദരനെ ശപിക്കുകയും ചെയ്തു. ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍ നവരാത്രി, ശിവരാത്രി, അയ്യപ്പന്‍വിളക്ക് എന്നിവയാണ്. ഇവയെല്ലാം സമീപവാസികള്‍ പ്രായഭേദമില്ലാതെ ആചാരപൂര്‍വ്വം ഇന്നും അനുഷ്ഠിച്ചു വരുന്നു.
നമ്മുടെ സ്കൂളിന്റെ തെക്കുകിഴക്ക് ഭാഗത്ത് അര കിലോമീറ്റര്‍ മാറി സ്ഥിതതി ചെയ്യുന്ന തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം തൃശൂര്‍ പൂരത്തിന്റെ പങ്കാളിയും, പ്രസിദ്ധവുമാണ്. ശക്തന് തമ്പുരാന് രാജാവിന്റെ കാലത്ത് വടക്കുംനാഥന് കേന്ദ്രമാക്കി പാറമേക്കാവ് ഭഗവതി ക്ഷേത്രത്തേയും തിരുവമ്പാടിക്ഷേത്രത്തേയും പ്രധാന പങ്കാളികളാക്കി ഉത്സവം ആരംഭിച്ചു. വിദേശികളടക്കം ഒട്ടേറെ ആളുകള്‍ ഇതില്‍ പങ്കാളികളാവുന്നു. കുടമാറ്റവും ഇലഞ്ഞിത്തറമേളവും, മഠത്തില്‍ വരവ്, കരിമരുന്നുപ്രയോഗം എന്നിവ തൃശൂര്‍ പൂരത്തിന്റെ എടുത്തു പറയാവുന്ന ആചാരങ്ങളാണ്.
പൂങ്കുന്നം സെന്റ്ജോസഫ് ദേവാലയം
1992 – മെയ് 10-ാം തിയ്യതി ഒരു ഇടവക പള്ളിയായി പൂങ്കുന്നം സെന്റ്ജോസഫ് ദേവാലയത്തിന്റെ ചരിത്രത്തിലേക്ക് നമുക്ക് എത്തിനോക്കാം.
1924 – ല്‍ പൂങ്കുന്നം പ്രദേശത്തു താമസിക്കുന്ന കത്തോലിക്കാര്‍ക്ക് സാമൂഹികമായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ഇടം വേണമെന്ന ചിന്ത ഉടലെടുത്തു. അതേ വര്‍ഷം ഡിസംബര്‍ മാസത്തില്‍ ഇവിടെയുണ്ടായിരുന്ന 18 കത്തോലിക്ക കുടുംബത്തില്‍ ചേര്‍ന്ന് കോലപ്പന്പ്പിള്ള എന്ന വ്യക്തിയുടെ കെട്ടിടം എട്ടണ മാസവാടക നല്കി ഒരു പ്രാര്ത്ഥനനാലയമായി ഉപയോഗിച്ചു തുടങ്ങി. ഒരു വര്‍ഷത്തിനു ശേഷം പ്രസ്തുതസ്ഥലം പൂങ്കുന്നം ഗവഃ ലോവര്‍ പ്രൈമറി സ്കൂളിനുവേണ്ടി വിട്ടുകൊടുക്കേണ്ടിവന്നതുകൊണ്ട് സമീപപ്രദേശത്ത് ഒരു കുരിശുപ്പള്ളി സ്ഥാപിച്ചു കിട്ടുവാന്‍ ലൂര്‍ദ്ദ് പള്ളിയെ സമീപിച്ചു. ലൂര്‍ദ്ദ് പള്ളി ഈ അപേക്ഷ അംഗീകരിച്ച് ഗവഃ സ്ക്കൂളിനു അല്‍പ്പം പടിഞ്ഞാറ് മാറി 500 രൂപ മുടക്കി പതിനാലു സെന്റ് സ്ഥലം വാങ്ങി. നാട്ടുക്കാരുടെ സഹായത്തോടെ കൂടി പ്രസ്തുത സ്ഥലത്ത് ഒരു കുരിശു പള്ളി പണിതു. ഇതിന്റെ പ്രധാന കെട്ടിടം ഓടും, മുന്‍ഭാഗവും പാര്‍ശ്വവും ഓലയുമായിരുന്നു. നിലം ചാണകം മെഴുകിയതും ആയിരുന്നു. 1948 ഡിസംബര്‍ മാസം 1-ാം തിയ്യതി ഈ കുരിശു പള്ളി ഒരു പൊതു ആരാധനസ്ഥലമായി അംഗീകരിച്ചു.
കാലങ്ങള്‍ പിന്നിട്ടപ്പോള്‍ കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും കുരിശു പള്ളിയില്‍ സ്ഥലം തികയാതെ വരികയും ചെയ്തു. അതിനാല്‍ കുരിശുപ്പള്ളിയുടെ പടിഞ്ഞാറുഭാഗത്തായി ഇരുപത്തിമൂന്ന് സെന്റ് സ്ഥലം ലൂര്‍ദ്ദ്പള്ളി മുഖേന വാങ്ങി തരികയും അതിന്റെ കൂടെ പതിനാറ് സെന്റ് സ്ഥലം നാട്ടുകാര്‍ ചേര്‍ന്ന് വാങ്ങുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് ഇന്ന് നിലവിലുള്ള പള്ളി പണി തീര്‍ത്തു. പള്ളിക്കെട്ടിട നിര്‍മാണത്തിന്റെ നടപടി ക്രമത്തിനും, പള്ളി പണിയുന്നതിനും ഏറ്വും കൂടുതല്‍ ഉത്സാഹിച്ചത് അബ്രഹാം കിഴക്കൂടന്‍ അച്ഛന് ആയിരുന്നു. ചിറയത്ത് ശ്രീ ദേവസ്സി കുഞ്ഞുവറീതിന്റെ നിസ്വാര്‍ത്ഥമായ സേവനം പള്ളിയുടെ പുരോഗമനത്തിന് വളരെയധികം നേട്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വര്‍ഷം തോറും വരുന്ന പെരുന്നാളിനു കുട്ടന്‍കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനും ജാതിഭേദമന്യേ പരസ്പരം ആഘോഷിക്കുന്നു. മത സൗഹാര്‍ദ്ദത്തിന്റെ വിലപ്പെട്ട മൂല്യങ്ങള്‍ നമുക്കിവിടെ ദര്‍ശിക്കാന്‍ കഴിയും.
ഇട്ടേമ്പുറം പാമ്പുംകാവ്
വിദ്യാലയത്തിന്റെ വടക്കു - കിഴക്കായി 75 വര്‍ഷത്തോളം പഴക്കമുള്ള ഒരു പാമ്പുംകാവ് ആണ് ഇത്. പാലമരത്തിന്റെ ചുവട്ടില്‍ ആണ് നാഗ പ്രതിഷ്ഠ. ഇട്ടേമ്പുറത്ത് രാവുണ്ണിനായര് ആണ് കാരണവര്‍. വര്‍ഷംതോറും കലശവും പാലും നൂറും ചടങ്ങും നടത്തിവരാറുണ്ട്. പാലും മനൂറും കൊടുക്കുന്ന ദിവസം സര്പ്പതുള്ളലും കൊട്ടും ഉണ്ടാകാറുണ്ട്.
നാഗപ്രതിഷ്ഠയുടെ അടുത്തുതന്നെ ചാത്തന് മൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശങ്കരന് കുളങ്ങര ക്ഷേത്രത്തില്‍ നിന്നും പറയോടുകൂടി ഇവിടെ വന്ന് കോമരം തുള്ളാറുണ്ട്. ചടങ്ങുകള്‍ക്കു ശേഷമുള്ള അത്താഴം തറവാട്ടുകാര് നടത്തുന്നു. അതുകൊണ്ട് തന്നെ ഇതിനെ അത്താഴ്പറ എന്നും വിശേഷിപ്പിക്കുന്നു. കോഴിയുടെ തലയറുത്ത് ചാത്തന് മൂര്‍ത്തിക്ക് സമര്‍പ്പിക്കാറുണ്ട്.
കലശദിവസം തറവാട്ടുകാര് എല്ലാവരും ഒത്തുകൂടി അവരുടെ സര്‍വ്വ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. നാഗദോഷത്തിനും, നാള്ദോഷത്തിനും വഴിപാടുകള്‍ സമീപപ്രദേശത്തുകാര്‍ കാരണവരെ ഏര്‍പ്പിക്കാറുണ്ട്. പൂര്‍വ്വകാലം മുതലുള്ള ഈ കാവ് ഇന്നും അതിന്റെ തനിമ നഷ്ട്പെടാതെ നിലനില്ക്കുന്നു.
പാട്ടുരായ്ക്കല്‍ അയ്യപ്പന്‍കാവ്:-
വിദ്യാലയത്തിന്റെ തെക്കു കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പാട്ടുരായ്ക്കല്‍ അയ്യപ്പന്‍കാവ് ക്ഷേത്രം. ശാസ്താവ് ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രം ചരിത്ര രേഖകളില്‍ “ കാമ്മാനപ്പിള്ളി അയ്യപ്പന്‍കാവ്” എന്നാണ് കാണപ്പെടുന്നത്. ഇത് പ്രസിദ്ധമായ കാച്ചാനപ്പിള്ളി മനവകയായിരുന്നു. പിന്‍കാലത്ത് കറുപ്പത്ത് അമ്മച്ചി മഠം വകയായിത്തീര്‍ന്നു. അവര്‍ക്കത് നോക്കിനടത്താന്‍ കഴിയാതെ വന്നപ്പോള്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിനു കൈമാറി. ഭക്തജനങ്ങളുടെ ശ്രമഫലമായി മുന്കാലപ്രവര്ത്തകരായിരുന്ന ശ്രീ.കെ.നാരായണസ്വാമി, സ്രീ ശ്രീധരകുറുപ്പിന്റെയും നേതൃത്വത്തില്‍ പല കര്‍മ്മ പദ്ധതികളും തയ്യാറാക്കി. പിന്നീട് ഈ കര്‍മ്മ പദ്ധതികള്‍ അഡ്വ.ശ്രീ.ഗോപകുമാറും, ശ്രീ.വി.രാമദാസ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ വിപുലമാക്കി. അലങ്കാരപ്രിയനായ ദേവന് ഭക്തജനങ്ങളുടെ ആഗ്രഹപ്രകാരം മൂലവിഗ്രഹത്തിനു പിന്നില്‍ ശബരിമല ശാസ്താവിന്റെ സാമ്യതയുള്ള ഒരു പഞ്ചലോഹഗോളകനിര്മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. കൊല്ലംതോറും തുലാമാസത്തിലെ ആദ്യത്തെ ശനിയാഴ്ച ഗംഭീര ലക്ഷാര്‍ച്ചനയും, പള്ളിവേട്ട എഴുന്നള്ളിപ്പും, അയ്യപ്പന്‍പാട്ട് വേദോച്ചാരാണം, തീയ്യാട്ട്, കളംപ്പാട്ട്, നവരാത്രിപൂജയും, വിവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടര്‍ന്നു വരുന്നു. എല്ലാ ആചാരങ്ങളിലും ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് അയ്യപ്പന് വിളക്ക്. ഹിന്ദു മുസ്ലീം മൈത്രിയുടെ ഏക കേന്ദ്രമായി വര്‍ത്തിക്കുന്ന ശബരിമല പോലെ പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവാംശമാണെന്നു പ്രപഞ്ചത്തില്‍ നിന്നും അന്യമല്ലാത്ത മനുഷ്യനിലും ദൈവം ഇരിക്കുന്നുവെന്ന തത്ത്വമസിയുടെ പൊരുള്‍ വിളിച്ചോതുന്ന ഒന്നാണ് ഈ ക്ഷേത്രം.
പുലികളി
കേരളത്തില്‍ തൃശൂരില്‍ മാത്രം കാണപ്പെടുന്ന ഒരു നാടന്‍ കലാരൂപമാണ് പുലികളി. ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഈ ആഘോഷത്തില്‍ പ്രധാനമായും പത്തോളം ദേശങ്ങള്‍ പങ്കെടുക്കുന്നു. ഇതില്‍ നമ്മുടെ സമീപദേശങ്ങളായ പൂങ്കുന്നം ദേശവും, കുട്ടന്‍കുളങ്ങര ദേശവും, പാട്ടുരായ്ക്കല്‍ ദേശവും പങ്കാളികളാവുന്നു. വ്രതാനുഷ്ടാങ്ങളോടെ ആയിരിക്കണം ഇതില്‍ വേഷം ഇടേണ്ടത്. വേഷക്കാരന്റെ മുഖത്തും, ദേഹത്തും വിവിധ വര്‍ണ്ണങ്ങളില്‍ പുലി മുഖഹങ്ങളും, പുലിരൂപങ്ങളും വരക്കുന്നു. ചെണ്ടയുടെ താളത്തിനൊത്ത് കളിക്കുന്നത് കാണാന്‍ വിദേശികളടക്കം ആയിരഹ്ങള് സാക്ഷികളാകുന്നു.
1 comment:
Like my school
Live my school
Remember my school
Golden days forgettable
With icon
Post a Comment