ഭൗതികം
ഭൗതിക മേഖലയെ വൈദ്യം, ആരോഗ്യവും - ഭക്ഷണവും നാടന്‍ കളികള്‍, വസ്ത്രം, ഗൃഹനിര്‍മാണം എന്നീ ഉപവിഭാഗങ്ങളായി തരംതിരിക്കാവുന്നതാണ്.
വൈദ്യം
ആയ്യുര്‍വേദ വൈദ്യമായിരുന്നു കൂടുതല്‍ പ്രാബല്യത്തില്‍ ഉണ്ടായിരുന്ന ചികിത്സാരീതി. പരമ്പരാഗത നാട്ടുവൈദ്യവും, വിഷചികിത്സയും നിലനിന്നിരുന്നു. കുഞ്ചുവൈദ്യര്‍, വൈദ്യന്‍ ശങ്കരനായര്‍ എന്നിവര്‍ പ്രഗല്‍ഭരായ ആയ്യുര്‍വ്വേദ വൈദ്യന്മാരായിരുന്നു. അന്ന് വിഷവൈദ്യം നിലനിന്നിരുന്നു. ഗോപാലവൈദ്യര്‍ പേരുകേട്ട വിഷവൈദ്യന്‍ ആയിരുന്നു. അസുഖങ്ങള്‍ പൊതുവെ കുറവായിരുന്നു. മിക്ക ചികിത്സാരീതികള്‍ക്കും പഥ്യങ്ങള്‍ ഉണ്ടായിരുന്നു.ചികിത്സാരീതികള്‍ക്ക് ചിലവ് വളരെ കുറവായിരുന്നു. പരിസര പ്രദേശങ്ങളില്‍ നിന്നു തന്നെ ചികിത്സക്കുള്ള മരുന്നുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നു. മൃഗ ചികിത്സ പ്രാബല്യത്തില്‍ ഉണ്ടയിരുന്നു. പശു, ആട്,എരുമ തുടങ്ങിയ മൃഗങ്ങളെ ചികിത്സിക്കുന്നതിന് പ്രാമീണ്യം നേടിയ മൃഗചികിത്സാവൈദ്യന്മാര്‍ നിലവിലുണ്ടായിരുന്നു.
കൃഷ്ണ തുളസി, ചെത്തി, ആര്യലവേപ്പ്, കീഴാര്‍ നെല്ലി, മഞ്ഞള്‍, പനിക്കൂര്‍ക്ക, ആടലോടകം, കൂവളം, തിപ്പലി, ചക്കരക്കെല്ലി, കല്ലുരുക്കിച്ചെടി, കുറുന്തോട്ടി, ചിറ്റാമൃത്, തഴുതാമ, ബ്രഹ്മിനെല്ലി, മുരിങ്ങ, പതിമുഖം, തുടങ്ങിയ ചെടികളും,വൃക്ഷങ്ങളും ധാരാളമായി വീടുകളുലും പറമ്പുകളിലും ഉണ്ടായിരുന്നു.
ആരോഗ്യവും - ഭക്ഷണവും
അന്നത്തെ ആളുകള്‍ പൊതുവെ കഠിനധ്വാനികള്‍ ആയിരുന്നു. കഞ്ഞിയായിരുന്നു സാധാരണക്കാരുടെ പ്രധാന ഭക്ഷണം. സമ്പന്നര്‍ ഉച്ചക്ക് ഊണു കഴിച്ചിരുന്നു. കപ്പ, കാവത്ത്, ചേന, ചക്കപ്പഴം, മധുരക്കിഴങ്ങ് എന്നിവ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.
സംഭാരം, കരിക്ക് ഇവയായിരുന്നു പ്രധാനപാനീയങ്ങള്‍. മത്സ്യവും - മാംസവും ഭക്ഷണപദാര്‍ത്ഥങ്ങളിലല്‍ വിരളമായിരുന്നു. വയലുകളിലും കൃഷിയിടങ്ങളിലും പണിയെടുത്തിരുന്ന പുരുഷന്മാരും സ്ത്രീകളും വളരെ ആരോഗ്യം ഉള്ളവരായിരുന്നു.
നാടന്‍ കളികള്‍
പഴയകാലത്ത് വിലവിലുണ്ടായിരുന്ന പ്രധാന വിനോദങ്ങളാണ് കുട്ടിയും -കോലും, തലപ്പന്തുക്കളി, പകിടകി, ചതുരംഗം, കണ്ണുപൊത്തിക്കളി, ഇട്ടാരം കളി, തുണിപ്പന്തുകളി, ഓണത്തല്ല്, വടംവലി, ഉറിയടി മുതലായവ....
രാജകുടുംബാംഗങ്ങളും, പ്രമാണിമാരും കൂടുതലായും ചതുരംഗകളിയിലാണ് ഏര്‍പ്പെട്ടിരുന്നത്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട വിനോദമാണ് ഉറിയടി. ഇതില്‍ പങ്കെടിത്തിരുന്നവരുടെ കണ്ണുകെട്ടി കയ്യില്‍ ഒരു ദണ്ഡ് കൊടുക്കുന്നു. ഉയര്‍ന്നും,,താഴ്ന്നും വരുന്ന ഉറിയെ അടിച്ചുടക്കുമ്പോഴാണ് വിജയിയെ നിശ്ചയിക്കുന്നത്. പൊതുവെ കായിക ശക്തി വെളിവാക്കുന്ന വിനോദമാണ് വടംവലി. പത്തിരുപത് പേര്‍ ഇരുഭാഗങ്ങളിലായി വടം പിടിക്കുകയും, വടത്തിന് മദ്ധ്യത്തിലുള്ള നാട നിലത്ത് അടയാളപ്പെടുത്തിയ രേഖ ഏതുഭാഗത്തേക്കാണോ മറിക്കടക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി വിജയിയെ നിശ്ചയിക്കുന്നു ഇതിനു പുറമേ കാര്‍ഷിക വിളയെടുപ്പിനു ശേഷം വയലുകളില്‍ നടത്തുന്ന കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നടത്തുന്ന പോത്തോട്ടമത്സരവും പ്രചാരത്തിലുണ്ടായിരുന്നു.
വസ്ത്രധാരണം
ചട്ടയും മുണ്ടും ആയിരുന്നു ക്രിസ്ത്യന്‍ സ്ത്രീകളുടെ പ്രധാന വസ്ത്രം. മുണ്ടും, ജാക്കറ്റും ആയിരുന്നു സ്ത്രീകളുടെ വേഷം. സാധാരണക്കാരായ പുരുഷന്മാര്‍ മേല്‍ വസ്ത്രം ധരിക്കാറില്ല. തോര്‍ത്തു മുണ്ടും ഉപയോഗിച്ചിരുന്നു. സമൂഹത്തിലെ സമ്പന്നരും, പ്രമാണമാരും കസവുമുണ്ടും മേല്‍മുണ്ടും ധരിച്ചിരുന്നു.
ഗഹനിര്‍മ്മാണം
ഗൃഹനിര്‍മ്മാണത്തില്‍ മണ്ണുകൊണ്ടുള്ള വീടുകള്‍ ആയിരുന്നു കൂടുതലും. ഓല, ഓട്, വൈക്കോല്‍ എന്നിവയും ഗൃഹനിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നു. ഗൃഹനിര്‍മാണത്കിനാവശ്യമായ സാധനങ്ങള്‍ സ്വന്തം സ്ഥലത്തു നിന്നോ മറ്റിടങ്ങളില്‍ നിന്നോ കാല്‍നടയായോ, കാളവണ്ടിയിലോ എത്തിച്ചു പോന്നു. പ്രമാണികളുടെയും സമ്പന്നരുടെയും വീടുകള്‍ ഓടുമേഞ്ഞവയായിരുന്നു. സാധാരണക്കാരുടെ ഭവനങ്ങള്‍ ഓല കൊണ്ടും, വൈക്കോല്‍ കൊണ്ടും മേഞ്ഞവയായിരുന്നു, ഗൃഹനിര്‍മാണത്തില്‍ പ്രാഗല്‍ഭരായവര്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു.
No comments:
Post a Comment