കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നഗരപ്രദേശത്തു നിന്നും രണ്ട് കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് പൂങ്കുന്നം. സ്കൂളിന്റെ ചരിത്രത്തിന്റെ ആത്മാവിലേക്ക് എത്തിനോക്കുമ്പോള്‍ അതിന്റെ ചരിത്ര മേഖലകളെ പ്രധാനമായും നാലായി തരം തിരിക്കാം.
1.ചരിത്രം
2. സാമൂഹികം
3. വാങ്മയം
4. സാംസ്കാരികം
1. സാമൂഹികം :-
ഒരു പ്രദേശത്തെ ചരിത്രം മുഖ്യമായും ഉള്‍ക്കൊള്ളുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനമര്‍ഹിക്കുന്നതാണ് സാമൂഹികം. അതില്‍ തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മുന്നിട്ടു നില്‍ക്കുന്നു. പൂങ്കുന്നം സ്കൂളിന്റെ പടിപടിയായുള്ള പുരോഗമന മേഖലകളിലേക്ക് നമുക്ക് കടന്നു ചെല്ലാം.
a, വിദ്യാഭ്യാസം :-
15.1.1926 – ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 4 1/2 ക്ലാസ്സാക്കി മാറ്റി. താമസിയാതെ 1961 – ല്‍ ജൂണ്‍ മാസത്തില്‍ 19 -ാം തിയതി അത് യു.പി സ്കൂളായി വികസിപ്പിക്കുകയും 4.8.1980 – ല്‍ ഹൈസ്കൂളായി ഉയരുകയും ചെയ്തു.
ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.എന്‍.പി.രാമന്‍ നമ്പൂതിരി മാസ്റ്ററായിരുന്നു. 1983 – ല്‍ പുറത്തിറങ്ങിയ ആദ്യ പത്താംതരക്കാരായ 129 പേരില്‍ 59% കുട്ടികള്‍ വിജയിച്ചു. പിന്നീട് 1985 -ല്‍ വിജയശതമാനം 90 ആയി ഉയര്‍ന്നു. ഇത് സ്കൂളിന്റെ ചരിത്രത്തിലെ നിലവിലുള്ള വിജയത്തേക്കാള്‍ ഏറ്റവും ഉയര്‍ന്നതായിരുന്നു. ആ വര്‍ഷം 1100 കുട്ടികളായിരുന്നു ഇവിടെ പഠിച്ചിരു്നത്. 38 അധ്യാപകരും 5 അനധ്യാപകരും 26 ഡിവിഷനുകളും ഉണ്ടയിരുന്നു. ഈ പ്രദേശത്തെ ആകെ വിദ്യാലയങ്ങള്‍ രണ്ടെണ്ണം മാത്രമായിരുന്നു. പൂങ്കുന്നം ഹൈസ്കൂളും മറ്റൊന്ന് ശ്രീ ശ്രീരാമ ക്ഷേത്രത്തിന്റെ കീഴിലുള്ള ഊട്ടുപുരസ്കൂളും. പൂങ്കുന്നം സ്കൂളിന്റെ പടിപടിയായുള്ള വളര്‍ച്ചക്ക് സമീപപ്രദേശത്തുള്ള പ്രധാന ആരാധനാലയങ്ങളായ കുട്ടന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രവും, സെന്റ് തോമസ് ക്രിസ്റ്റ്യന്‍ പള്ളിയും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. മാത്രമല്ല പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കളുടെ പ്രയത്നവും സ്കൂളിന്റെ ഈ പുരോഗതിക്ക് കാരണമായിട്ടുണ്ട്. തന്മൂലം 9.8.2004 – ല്‍ ഈ സ്ഥാപനം ഹയര്‍ സെക്കന്‍ണ്ടറി സ്കൂളായി മാറുകയും ചെയതു. മുന്‍ തൃശൂര്‍ എം.എല്‍.എ ധര്‍മ്മരാജയ്യര്‍, ഗോപാലവൈദ്യര്‍, ശ്രീ.കെ.ആര്‍.ജോസ്, മുന്‍ സ്പീക്കര്‍ ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ എം.എല്‍.എ .ശ്രീ. പരമന്‍ , മന്ത്രി ശ്രീ. കെ.പി രാജേന്ദ്രന്‍, എം.പി.ശ്രീ.പി.ആര്‍ രാജന്‍, എം.പി.ശ്രീ.സി.കെ ചന്ദ്രപ്പന്‍, ഇട്ട്യേംപുറത്ത് ശ്രീ. വിജയന്‍ തുടങ്ങിയ പ്രമുഖരുടെ അകമഴിഞ്ഞ സേവനം ലഭിച്ചു കൊണ്ടിരുന്നു.
b, ഗതാഗതം :-
മുന്‍ കാലങ്ങളില്‍ ഈ പ്രദേശത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗങ്ങള്‍ കാല്‍നട, കുതിരവണ്ടി, കാളവണ്ടി തുടങ്ങിയവയായിരുന്നു. സമൂഹത്തില്‍ ഉയര്‍ന്ന പദവിയിലുള്ളവര്‍ കുതിവണ്ടിയിലും തൊട്ടുതാഴെ നില്‍ക്കുന്നവര്‍ കാളവണ്ടികളിലും സാധാരണക്കാര്‍ കാല്‍നടയുമാണ് സഞ്ചാരത്തിന് വിനിയോഗിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ ഭരണക്കാലത്ത് റാവു ബഹദൂര്‍ എന്ന സ്ഥാനപേരുള്ളവര്‍ക്ക് രണ്ട് കുതിരപൂട്ടിയ വണ്ടിയുണ്ടായിരുന്നു. സ്കൂളിന്റെ മുന്‍വശത്തുകൂടി ഒരു പ്രധാന പാത ത്രിശൂര്‍ നഗരവുമായി ബന്ധിപ്പിച്ചിരുന്നു. ഇതിനു സമീപം വലിയ കിടങ്ങുണ്ടായിരുന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്. സര്‍.ആര്‍.കെ ഷണ്‍മുഖം ചെട്ടിദിവാനായിരുന്ന കാലത്ത് പ്രധാന പാതകള്‍ കോണ്‍ക്രീറ്റ് ചെയ്യുകയും ഇന്നത്തെ ഗതാഗത സൗകര്യം ഉണ്ടക്കുകയും ചെയ്തു. രോഗികളെ കൊണ്ടു പോകാനും സമ്പന്നര്‍ക്ക് യാത്ര ചെയ്യാനും റിക്ഷാവണ്ടികള്‍ ഉണ്ടായിരുന്നു. ആളുകളായിരുന്നു ഇത്തരം വണ്ടികള്‍ വലിച്ചിരുന്നത്. സ്കൂളിനോട് ചേര്‍ന്നാണ് അന്നെത്ത പ്രധാന റയില്‍വേ സ്റ്റേഷനായ പൂങ്കുന്നം സ്റ്റേഷന്‍ ഉണ്ടായിരുന്നത്. സമീപത്തുള്ള സീതീറാം മില്ലിലെ തുണി ഉല്‍പന്നങ്ങള്‍ കൊണ്ടുപോയിരുന്നത് ഇവിടെ നിന്നാണ്. കാലങ്ങള്‍ കഴിഞ്ഞതോടെ 1994 – ല്‍ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി റെയിലിനു മുകളിലൂടെ ഒരു മേല്‍പ്പാലം നിര്‍മ്മിച്ചു.
c, വാര്‍ത്താവിനിമയം :-
സീതീറാം മില്ലിന്റെ സാന്നിദ്ധ്യം തപാല്‍ സൗകര്യം ഉണ്ടാക്കുന്നതിലേക്ക് വഴിതെളിയിച്ചു. റയില്‍വേ സ്റ്റേഷന്റെ സമീപത്തായിരുന്നു ആദ്യം തപാലാപ്പീസ് ഉണ്ടയിരുന്നത്. അഞ്ചലോട്ടം വഴിയാണ് ആദ്യം എഴുത്ത് കൊണ്ടുപോയിരുന്നത്. ഭരണകര്‍ത്താക്കളുടെ കുറിപ്പുകള്‍ കൊണ്ടുവരാന്‍ പ്രത്യേകം ഉദ്യോഗസ്ഥന്മാര്‍ ഉണ്ടായിരുന്നു. തംമ്പോഗത്തില്‍ വിളംബരം ചെയ്യുന്ന രീതിയും ഉണ്ടയിരുന്നു. 'പോസ്റ്റല്‍ സുപ്രണ്ടാഫീസ് ' ആദ്യമായി വന്നത് ത്രിശൂരില്‍ പൂങ്കുന്നത്തായിരുന്നു,
d, തൊഴിലും കൃഷിയും :-
പണ്ട് കാലത്ത് ഈ പ്രദേശത്തെ പ്രധാന തൊഴിലുകള്‍ കമ്പനി ജോലിയും എണ്ണക്കച്ചവടവും പിന്നെ കൃഷിയുമായിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പ്രധാന വ്യവസായ സ്ഥാപനം തുണി ഉല്‍പാദിപ്പിച്ചിരുന്ന "സീതാറാം മില്‍” ആയിരുന്നു. 1959 -ല്‍ ഇത് അഗ്നിക്കിരയാവുകയും പ്രദേശത്തെ അത് വളരെയധികം സാമ്പത്തിക പരാധീനതയിലേക്ക് നയിക്കുകയും ചെയ്തു. ആനുകൂല്യങ്ങളുടെ തര്‍ക്കത്തിന്റെ പരിഹാരം ഉടമസ്ഥരും തൊഴിലാളികളും ആയി ഒത്തു തീര്‍ക്കപ്പെടാത്തതിനാല്‍ കമ്പനിയിപ്പോള്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
കാളമാര്‍ക്ക് നല്ലെണ്ണ, അരയന്നം നല്ലെണ്ണ , തത്തമാര്‍ക്ക് നല്ലെണ്ണ ഇവയായിരുന്നു പ്രധാന എണ്ണ കമ്പനികള്‍. മനുഷ്യര്‍ വലിക്കുന്ന എണ്ണചക്കുകള്‍ ഉണ്ടായിരുന്നു. സ്കൂളിന്റെ വടക്കു കിഴക്കു ഭാഗങ്ങളില്‍ നെല്‍കൃഷിയായിരുന്നു കൂടുതല്‍. നെല്ലിനു പുറമെ തെങ്ങ്, വാഴ ഇവയും കൃഷി ചെയ്തിരുന്നു. തോടുകളും കുളങ്ങളും കിണറുകളുമായിരുന്നു ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍.
e, ഭരണം :-
ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് ഈ വിദ്യാലയം നിലനിന്നിരുന്നത്. അന്ന് കേരളത്തെ മലബാര്‍ എന്നും തിരുവിതാംകൂര്‍ എന്നും കൊച്ചി വിഭാഗമെന്നും തിരിച്ചിരുന്നു. ഇതില്‍ കൊച്ചിമഹാരാജാവിന്റെ കീഴിലായിരുന്ന ഈ സ്ഥാപനം തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ ലയിച്ചപ്പോള്‍ തിരു-കൊച്ചിയുടെ കീഴില്‍ ആയി. കേരളത്തിന്റെ ഭരണകര്‍ത്താക്കള്‍ ഭരിക്കുമ്പോഴും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലുള്ള ഭരണകേന്ദ്രങ്ങളായിരുന്നു മുഴുവനും. ബ്രിട്ടീഷുകാരുടെ കയ്യാളന്‍മാരായിരുന്ന പ്രാദേശിക പ്രമാണിമാര്‍ മറ്റുള്ളവരുടെ സ്വത്തും സമ്പത്തും കൈവശം വെച്ചു പോന്നു. സമൂഹത്തിലെ പ്രമാണിമാര്‍ ആയിരുന്നു പ്രാദേശികതലത്തില്‍ ഉയര്‍ന്നു വരുന്ന പ്രശ്നങ്ങള്‍ക്ക് വിചാരണവേദിയായി വര്‍ത്തിച്ചു പോന്നിരുന്നത്. എന്നിട്ടും തീരാത്ത പ്രശ്നങ്ങള്‍ പോലീസ്, മറ്റു നീതിന്യായ പീഠങ്ങളിലേക്ക് ഏല്‍പ്പിച്ചു പോന്നിരുന്നു. കഠിന ശിക്ഷാരീതികള്‍ നിലനിന്നിരുന്നു. രാജഭരണത്തിനു വേണ്ടി റവന്യൂ നികുതി നേരിട്ടു വന്നു പിരിച്ചിരുന്നു. നികുതി താരതമ്യേന വളരെ കുറവായിരുന്നു.
ഭരണം വളരെ ചിട്ടയുള്ളതും, അച്ചടക്കം ഉള്ളതുമായിരുന്നു. ഭരണക്കാര്യങ്ങളില്‍ സാധാരണക്കാര്‍ക്ക് അവബോധം വളരെ കുറവായിരുന്നു. ഭരണസ്ഥാപനങ്ങള്‍ നമ്മുടെ കൈവശം ആണെങ്കിലും പരോക്ഷമായി ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിനു കീഴില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് (1947 -നു ശേഷം) ഭരണം, തൊഴില്‍, കൃഷി എന്നിങ്ങനെ മറ്റു സാമൂഹിക കാര്യങ്ങളില്‍ ഒരു പരിധി വരെ സ്വയം പര്യാപ്തരായി.
No comments:
Post a Comment